പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​രെ കബളിപ്പിച്ച രണ്ടു പേർ പിടിയിൽ

പു​ൽ​പ​ള്ളി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച നാലംഗ സംഘത്തിലെ രണ്ടു പേർ പിടിയിലായി. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീൺ എന്നിവരാണ് പിടിയിലായത്.

പ്രത്യേക അന്വേഷണ സംഘം കൊല്ലത്തെയും തിരുവനന്തപുരത്തേയും വീട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ പിടികൂടാനായില്ല. ഇ​വ​ർ​ക്ക് സ​ഹാ​യം ചെ​യ്തു​കൊ​ടു​ത്ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന.

വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രെ ക​ബ​ളി​പ്പി​ച്ച് വ​ന​ത്തി​നു​ള്ളി​ലെ വാ​ച്ച് ട​വ​റി​ൽ താ​മ​സ സൗ​ക​ര്യ​വും ഭ​ക്ഷ​ണ​സൗ​ക​ര്യ​വു​മ​ട​ക്കം ത​ര​പ്പെ​ടു​ത്തി​ സംഘം മുങ്ങുകയായിരുന്നു. ജൂ​ലൈ 26 മു​ത​ൽ നാ​ലു​ദി​വ​സം പു​ൽ​പ​ള്ളി​ക്ക​ടു​ത്ത വ​ന​ഗ്രാ​മ​മാ​യ വെ​ട്ട​ത്തൂ​രി​ലെ വ​നം​വ​കു​പ്പി​െൻറ വാ​ച്ച് ട​വ​റി​ലാണ് ഇ​വ​ർ താ​മ​സി​ച്ച് മ​ട​ങ്ങിയത്. പ​ട്ടാ​ള​ത്തി​ൽ മേ​ജ​റാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ഇ​വ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്. ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ വ​ന​പാ​ല​ക​രാ​ണ് എ​ത്തി​ച്ചു​കൊ​ടു​ത്ത​ത്.

രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ടു​വ​രെ മ​ദ്യ​പാ​ന​വും മീ​ൻ​പി​ടി​ത്ത​വും ഭ​ക്ഷ​ണം ക​ഴി​ക്ക​ലും മാ​ത്ര​മാ​യി​രു​ന്നു ഇ​വ​രു​ടെ പ​രി​പാ​ടി​ക​ൾ. വ​നം​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി ച​ങ്ങാ​ത്തം കൂ​ടി​യാ​യി​രു​ന്നു നി​ല​വി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രെ സ്വാ​ധീ​നി​ച്ച​ത്.

Tags:    
News Summary - Two arrested for defrauding Forest Department officials in pulpally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT