ചികിത്സാനിധിയിലേക്ക് വിദ്യാർഥികൾ ലക്ഷം രൂപ കൈമാറി

പുൽപള്ളി: രക്താർബുദം ബാധിച്ച എട്ടു വയസ്സുകാരന് ഒരുലക്ഷം രൂപ സമാഹരിച്ചുനൽകി മുള്ളൻകൊല്ലി സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂനിറ്റിന്‍റെ മാതൃക. മുള്ളൻകൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് സ്വദേശിയുടെ രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മകന്‍റെ ചികിത്സാസഹായ നിധിയിലേക്കാണ് വിദ്യാർഥികളിൽനിന്നും പൊതുജനങ്ങളിൽനിന്നും വ്യാപാരികളിൽനിന്നുമടക്കം ധനസമാഹരണം നടത്തി കുടുംബത്തിന് കൈമാറിയത്.

പ്രധാനാധ്യാപിക സിസ്റ്റർ ജോസഫിനയുടെയും കെയർ ടെയ്ക്കർ മിനു മെറിന്‍റെയും മേൽനോട്ടത്തിൽ എൻ.സി.സി ലീഡർമാരായ അമൃത, മരിയ, ദീപ്തി, ദിയ എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. ധനസമാഹരണ കൈമാറ്റ ചടങ്ങിൽ മുള്ളൻകൊല്ലി പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.കെ. വിജയൻ, വൈസ് പ്രസിഡന്‍റ് ലില്ലി ചെങ്ങാലിക്കാവിൽ, ക്ഷേമകാര്യ ചെയർപേഴ്സൻ ജിസ്‌റ മുനീർ, മെംബർമാരായ മഞ്ജു ഷാജി, ഷിജോയ് മാപ്ലശ്ശേരി, പി.കെ. ജോസ്, ഷൈജു പഞ്ഞിതോപ്പിൽ, ചന്ദ്രബാബു, ജനകീയസമിതി കമ്മിറ്റി അംഗം മുനീർ ആച്ചിക്കുളത്ത്, അധ്യാപകരായ ബിജോയ്, ഷജിൽ, ആൻസി, ടിന്‍റു തുടങ്ങിയവർ സംസാരിച്ചു.

തലശ്ശേരി മലബാർ കാൻസർ സെന്‍ററിൽ നാല് വർഷമായി എട്ടുവയസ്സുകാരൻ ചികിത്സയിലാണ്. എത്രയുംവേഗം മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനായി 50 ലക്ഷത്തോളം രൂപ ചെലവ് വരും. 

Tags:    
News Summary - Students handed over Rs 1 lakh to the treatment fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT