പ​ഴ​ശ്ശി അ​നു​സ്മ​ര​ണ യോ​ഗം എ.​ഡി.​എം എ​ന്‍.​ഐ. ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വീരപഴശ്ശിയുടെ ഓർമയിൽ നാട്

പുൽപള്ളി: പഴശ്ശിരാജാവിന്‍റെ 217ാമത് വീരാഹൂതി ദിനം പുൽപള്ളി വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി പാർക്കിലെ സ്മൃതി മണ്ഡപത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തിൽ പഴശ്ശിസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ ഒളിപ്പോരാട്ടം നടത്തി വീരമൃത്യു വരിച്ച പഴശ്ശിരാജാവിന്‍റെ ഓർമ പുതുക്കിയാണ് പുഷ്പാർച്ചനയടക്കമുള്ള പരിപാടികൾ നടത്തിയത്. തുടർന്ന് പഴശ്ശിരാജ കോളജ് ചരിത്ര വിഭാഗം വിദ്യാർഥികൾ ഇവിടെയെത്തി പഴശ്ശിസ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു.

രാവിലെ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ പഴശ്ശി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗം എ.ഡി.എം എൻ.ഐ. ഷാജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, ജില്ല പഞ്ചായത്തംഗം ബീന ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മണി പാമ്പനാല്‍, ഷൈജു പഞ്ഞിതോപ്പില്‍, ടൂറിസം ഇൻഫർമേഷൻ ഓഫിസർ മുഹമ്മദ് സലീം, ഡി.ടി.പി.സി മാനേജര്‍ കെ.ടി. ജോണി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, കെ.എല്‍. പൗലോസ്, എം.എസ്. സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

പഴശ്ശി അനുസ്മരണ സൊസൈറ്റിയുടെ നേതൃത്വത്തിലും പുഷ്പാർച്ചന നടത്തി. പിന്നീട് പുൽപള്ളി സി.കെ. രാഘവൻ മെമ്മോറിയൽ ടി.ടി.സി, പുൽപള്ളി എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളജ്, ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ, പുൽപള്ളി എസ്.എൻ. ബാലവിഹാർ, പുൽപള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ, ചെത്തിമറ്റം അംഗൻവാടി വയനാട് സിറ്റി ക്ലബ്, പുൽപള്ളി പൊലീസ്, ശശിമല ഉദയ യു.പി സ്കൂൾ, പെരിക്കല്ലൂർ ഗവ. ഹൈസ്കൂൾ, ചെറ്റപ്പാലം സെന്‍റ് മേരീസ് എൽ.പി സ്കൂൾ എന്നിവയുടെ നേതൃത്വത്തിലും പുഷ്പാർച്ചന നടത്തി.

പഴശ്ശിദിനത്തോടനുബന്ധിച്ച് സന്ദർശകർക്ക് പഴശ്ശി പാർക്കിൽ സൗജന്യ പ്രവേശനവും അനുവദിച്ചിരുന്നു. ലാൻഡ് സ്കേപ്പ് മ്യൂസിയത്തിന്‍റെ സൗന്ദര്യം നുകരാൻ നിരവധി പേരാണ് എത്തിയത്.

Tags:    
News Summary - memories of Veerapazhassi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.