പു​ൽ​പ​ള്ളി ചേ​കാ​ടി​യി​ലെ നെ​ൽ​വ​യ​ലു​ക​ൾ

പച്ചപ്പണിഞ്ഞ് ചേകാടി

പുൽപള്ളി: കരയേക്കാൾ ഏറെ വയലുള്ള ഗ്രാമമാണ് പുൽപള്ളിക്കടുത്ത ചേകാടി. ജില്ലയിലെ പുരാതനഗ്രാമങ്ങളിൽ ഒന്നായ ചേകാടിക്ക് പറയാനുള്ളത് 300 വർഷത്തെ കാർഷിക സംസ്കാരത്തിന്റെ കഥയാണ്.

മറ്റു പലയിടങ്ങളിലും നെൽവയലുകൾ തരിശായി കിടക്കുമ്പോൾ ചേകാടിയിലെ കർഷകർ പാടശേഖരത്തിൽ നെൽകൃഷി മാത്രം ചെയ്ത് നാടിനാകെ മാതൃകയാവുകയാണ്. 250 ഏക്കറോളം വിശാലമായ നെൽവയലാണ് ചേകാടിയിലുള്ളത്. 50 ഏക്കർ കരഭൂമി മാത്രമേ ഇവിടെയുള്ളു. മൂന്നു വശവും വനമാണ്.

ഒരുഭാഗം കബനി നദിയും. പുരാതന കുടിയേറ്റ ജനതയായ ചെട്ടിമാരുടെ സംസ്കാരമാണ് ചേകാടിയെ സമ്പന്നമാക്കുന്നത്. അടിയരുടെയും ചെട്ടിമാരുടെയും അധീനതയിലാണ് കൃഷിയിടങ്ങൾ. പ്രധാനമായും ഗന്ധകശാലയാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. ഭൗമസൂചിക പട്ടികയിൽ ഇടംപിടിച്ച നെല്ലിനമാണ് ഗന്ധകശാല. ജില്ലയിൽ ഏറ്റവുമധികം ഗന്ധകശാല കൃഷിയുള്ളതും ഇവിടെതന്നെയാണ്. അധികമാരും കൃഷി ചെയ്യാത്ത ഗന്ധകശാലക്ക് ആവശ്യക്കാർ ഏറെയാണ്.

കാലാവസ്ഥ വ്യതിയാനവും ജലക്ഷാമവും കൂലിച്ചെലവുമെല്ലാം വർധിക്കുമ്പോഴും പലരും പലയിടത്തും നെൽകൃഷി ഉപേക്ഷിക്കുകയാണ്. എന്നാൽ ചേകാടി ഗ്രാമത്തിൽ ഒരാൾപോലും കൃഷി നിർത്തിയിട്ടില്ല. ഈ ഗ്രാമം മുഴുവൻ വയൽ കൃഷിയിൽ സജീവമാണ്. മണ്ണിനെ കൊല്ലുന്ന രാസവളങ്ങളോ കീടനാശിനികളോ ഇവിടെ ഉപയോഗിക്കാറില്ല.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ് ഇവർ. 80 ശതമാനവും ആദിവാസി വിഭാഗത്തിൽപെട്ടവരാണ് ഇവിടെയുള്ളത്. വർഷത്തിൽ ഒരു തവണ മാത്രമാണ് ഇവർ കൃഷിയിറക്കുന്നത്. ചേകാടിയിലൂടെ യാത്ര ചെയ്യുമ്പോൾ പച്ചപ്പരവതാനി വിരിച്ചുനിൽക്കുന്ന വയലുകൾ ഈ വഴി കടന്നുപോകുന്നവർക്ക് കണ്ണിന് കുളിർമയേകുന്നു. ഇത്തവണ പൊന്നുവിളയിക്കാമെന്നാണ് കർഷകരുടെ പ്രതീക്ഷ.

Tags:    
News Summary - Chekadi- the ancient villages of the district has a story of 300 years of agricultural culture to tell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT