വിദ്യാർഥികളോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ

മാനന്തവാടി: സ്കൂൾ വിദ്യാർഥികളോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ. രാവിലെ മാനന്തവാടി ബസ് സ്റ്റാൻഡിലാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാരനായ വെള്ളമുണ്ട കൊട്ടാരക്കുന്ന് പി.ആർ. സുജിത്ത് (25) ആണ് പിടിയിലായത്.

സ്കൂളിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസിൽ കയറിയ വിദ്യാർഥികൾക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുകയും ലൈംഗിക വിഡിയോ കാണിക്കുകയും ചെയ്തെന്നാണ് കേസ്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ സുജിത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാനന്തവാടി സ്റ്റേഷൻ ഇൻസ്പെക്ടർ പി. റഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐ വി. സിഷ, എ.എസ്.ഐ ഷമ്മി, സി.പി.ഒ കെ.വി. രഞ്ജിത്ത്, എ.ബി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Private bus employee arrested for misbehaving with students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.