ഗൂഡല്ലൂർ: ഊട്ടി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ തടവുകാരൻ ഓടി രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഗൂഡല്ലൂർ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ സിക്കന്ദർ, മസിനഗുഡി പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ കാർത്തിക് രാജ എന്നിവരെയാണ് ജില്ല എസ്.പി നിഷ സസ്പെന്റ് ചെയ്ത് ഉത്തരവിട്ടത്.
പോക്സോ കേസിലെ പ്രതി രവികുമാറാണ് ഗൂഡല്ലൂരിൽവെച്ച് ഇവരുടെ കസ്റ്റഡിയിൽനിന്ന് ഓടി പോയത്. ഭക്ഷണം കഴിച്ച് പൊലീസുകാർ ഹോട്ടലിൽ പണം കൊടുക്കുന്നതിനിടെയാണ് പ്രതി ഓടിപ്പോയത്.
ചൂണ്ടി സ്വദേശി രവികുമാറിനെതിരെ 2020ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം കേസെടുത്തു. ഈ കേസിന്റെ വിചാരണ ഊട്ടി വനിതാ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടന്നുവരികയാണ്. കേസിൽ വിചാരണക്ക് ഹാജരാകാതെ രവികുമാർ ഒളിവിൽ പോകുകയായിരുന്നു.
പുളിയംപാറ പ്രദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടി ഊട്ടിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്.രവികുമാറിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വനിതാ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.