Posted On
date_range Updated On
date_range ഊണിന് വിലകുറച്ച് ഹോട്ടലുകൾ
പനമരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഉച്ച ഊണിന് വില കുറച്ച് പനമരത്തെ ഹോട്ടലുകൾ. പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം കുടുംബശ്രീ യൂനിറ്റ് നടത്തുന്ന ജനകീയ ഹോട്ടലിൽ ഊണിന് 20 രൂപയാക്കി.
പിന്നാലെ ബസ് സ്റ്റാൻഡിനു സമീപത്തെ സ്റ്റാർ ഹോട്ടലും വില കുറച്ചു. 45 രൂപയുണ്ടായിരുന്ന ഊണിന് 30 രൂപയാക്കി. കോവിഡ് കാലത്ത് വിലകുറച്ച് ഭക്ഷണം നൽകുന്നത് സാധാരണക്കാർക്ക് ആശ്വാസമായതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.