Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് തട്ടി വിദ്യാര്‍ഥിക്ക് പരിക്ക്
പനമരം: കൈതക്കല്‍ ഡിപ്പോക്ക് സമീപം വെച്ച് കെ.എസ്.ആർ.ടി.സി ബസ് തട്ടി വിദ്യാർഥിക്ക് പരിക്കേറ്റു. കണിയാമ്പറ്റ ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥി പനമരം പരക്കുനി വലിയവീട്ടില്‍ മുഹമ്മദ് യാസിന് (17)നാണ് പരിക്കേറ്റത്.
കുട്ടിയെ പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. തട്ടിയ ബസ് നിര്‍ത്താതെ പോയതായി ആരോപിച്ച് നാട്ടുകാര്‍ കൈതക്കലില്‍ വെച്ച് ബസ് തടഞ്ഞു.
കുട്ടിയെ ബസ് തട്ടിയ കാര്യം അറിഞ്ഞില്ലായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. കാറിലെത്തിയ കുറച്ച് പേര് തന്നെ മര്‍ദിച്ചതായി ഡ്രൈവര്‍ വിനോദ് കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.