വെള്ളമുണ്ട: ഡ്രൈവർമാരുടെ അഭ്യാസത്തിൽ ഭയചികിതരായി പടിഞ്ഞാത്തറ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ. കൽപറ്റ-മാനന്തവാടി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ സ്റ്റാൻഡിൽ കയറിയിറങ്ങുമ്പോഴാണ് ആളെക്കൊല്ലി അഭ്യാസം.
വേഗം കൂട്ടി അനാവശ്യ തിടുക്കമാണ് കാണിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഹോണടിച്ചും വേഗത്തിൽ ബാക്കടിച്ചുമാണ് ബസുകൾ സ്റ്റാൻഡിൽ കയറ്റുന്നത്. സ്റ്റാൻഡിനുള്ളിൽ അമിത വേഗം കാട്ടുന്നതിൽ ഹരംകൊള്ളുകയാണ് ചില ഡ്രൈവർമാർ. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് അമിത വേഗത്തെ തുടർന്ന് സ്റ്റാൻഡിനുള്ളിലെ കട പൊളിഞ്ഞ സംഭവമുണ്ടായി. ഭാഗ്യം കൊണ്ടാണ് വിദ്യാർഥികളുൾപ്പെടെയുള്ളവർ തലനാരിഴക്ക് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.