ഫസൽ
എടപ്പെട്ടി: കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും എടപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യുമായി ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ ഫസൽ എന്നയാളാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 0.366 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ വി. അബ്ദുൽ സലീം, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ മിഥുൻ, ഷാഫി, പ്രജീഷ്, സുദീപ് വനിത സിവിൽ എക്സൈസ് ഓഫിസർ വിബിത എന്നിവർ പങ്കെടുത്തു.
സുൽത്താൻ ബത്തേരി: നൂൽപുഴ ഓടപ്പളം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കാർ യാത്രികനിൽ നിന്നും നാല് ഗ്രാം എം.ഡി.എം.എ പിടികൂടി. താമരശ്ശേരി പരപ്പൻപോയിൽ ഒറ്റക്കണ്ടത്തിൽ റഫീഖിനെ (46) അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ച കെ.എൽ. 57 ഡബ്ല്യു - 6659 മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി.ബി. ബിൽജിത്, പ്രിവന്റീവ് ഓഫിസർ ഹരിദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അൻവർ, ധന്വന്ത്, നിഷാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.