സുൽത്താൻ ബത്തേരി: ഓടപ്പള്ളം മേഖല പുലിപ്പേടിയുടെ മുൾമുനയിലായ ദിവസമാണ് കടന്നുപോയത്. ഞായറാഴ്ച ഉച്ചക്കാണ് പള്ളിപ്പടിയിലെ ഏലിയാസിെൻറ വീടിനടുത്തുള്ള കെണിയിൽ പുലി കുടുങ്ങിയത്. പുലി രക്ഷപ്പെട്ടതിനുശേഷം പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഉൗർജിതമാക്കുകയായിരുന്നു. രാത്രി ഏഴു മണിയോടെ പുലിയെ മയക്കുവെടി വെച്ചതിനുശേഷമാണ് നാട്ടുകാർക്ക് ശ്വാസംവീണത്. നാടു മുഴുവനും മണിക്കൂറുകൾ ആശങ്കയിലായി.
കെണിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലി കിടന്നത്. മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു അപ്രതീക്ഷിതമായി പുലി കെണിപൊട്ടിച്ചോടിയത്. ഓടപ്പള്ളം, കുരുവള്ളിക്കുന്ന്, ചേക്കുംപടി, വടച്ചിറക്കുന്ന് തുടങ്ങിയ പ്രദേശങ്ങൾ ജനം തിങ്ങിപ്പാർക്കുന്നതാണ്. ജനത്തിനോട് ജാഗ്രത പാലിക്കാൻ പറഞ്ഞതിനുശേഷമായിരുന്നു വനംവകുപ്പ് തിരച്ചിൽ നടത്തിയത്. കാട്ടിലേക്കു രക്ഷപ്പെെട്ടന്ന് കരുതിയ പുലിയെ വൈകീേട്ടാടെ സമീപത്തുനിന്ന് കണ്ടെത്തി.
ഉൾവനത്തിൽ തുറന്നുവിടാനാണ് വനംവകുപ്പ് തീരുമാനം. അതിനുമുമ്പ് പുലിക്ക് ചികിത്സ നൽകും. നാടിറങ്ങിയ പുലി ഇനിയും തിരിച്ചുവരുമെന്ന പേടി ജനത്തിനുണ്ട്. ഈ മേഖലയിൽ പുലിയെ കാണുന്നത് ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.