മോ​റി​ക്കാ​പ്പ് ഡെ​വ​ല​പ്പേ​ഴ്സി​ന്‍റെ ഡാം ​സ്ക്വ​യ​ർ അ​ൾ​ട്രാ​പ്രീ​മി​യം അ​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഉ​ഷ രാ​ജേ​ന്ദ്ര​ന് ന​ൽ​കി ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

വയനാട്ടില്‍ 160 കോടിയുടെ നിക്ഷേപപദ്ധതികളുമായി 'മോറിക്കാപ്പ്'

ക​ല്‍പ​റ്റ: ആം​സ്റ്റ​ര്‍ഡാം വാ​സ്തു​ശി​ല്പ​മാ​തൃ​ക​യി​ല്‍ 'മോ​റി​ക്കാ​പ്പ് ഡെ​വ​ല​പ്പേ​ഴ്‌​സ്' ക​ൽ​പ​റ്റ​യി​ൽ നി​ര്‍മി​ച്ച വ​യ​നാ​ട്ടി​ലെ ആ​ദ്യ​ത്തെ അ​ള്‍ട്രാ​പ്രീ​മി​യം അ​പ്പാ​ര്‍ട്‌​മെ​ന്റാ​യ ഡാം ​സ്ക്വ​യ​റി​ന്‍റെ താ​ക്കോ​ല്‍ദാ​നം ഉ​ഷ സു​രേ​ന്ദ്ര​ന് ന​ല്‍കി ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. വ​രും കാ​ല​ത്തി​ല്‍ വ​യ​നാ​ടി​ന്റെ ടൂ​റി​സം മേ​ഖ​ല​ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍വേ​കാ​ന്‍ മോ​റി​ക്കാ​പ്പ് നി​ല​വി​ല്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന ത​രം വ്യ​ത്യ​സ്ത​വും പു​തു​മ​യാ​ര്‍ന്ന​തു​മാ​യ പ​ദ്ധ​തി​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു.

വ​യ​നാ​ട​ന്‍ ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ല്‍ 160 കോ​ടി​യു​ടെ നി​ക്ഷേ​പ​പ​ദ്ധ​തി​ക​ളു​മാ​യി 'മോ​റി​ക്കാ​പ്പ്' വി​പു​ലീ​ക​രി​ക്കു​ക​യാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ നി​ഷി​ൻ ത​സ്​​ലിം പ​റ​ഞ്ഞു. കൃ​ഷ്ണ​ഗി​രി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്താ​യു​ള്ള ലോ​ര്‍ഡ്‌​സ് 83 എ​ന്ന ക്രി​ക്ക​റ്റ് തീം​ഡ് റി​സോ​ര്‍ട്ടാ​ണ് 'മോ​റി​ക്കാ​പ്പ്' ബ്രാ​ന്‍ഡി​ന്റെ മ​റ്റൊ​രു പ്രോ​ജ​ക്ട്. ലോ​ര്‍ഡ്‌​സ് 83​ന്റെ സാ​ക്ഷാ​ത്കാ​ര​ത്തി​ലൂ​ടെ വ​യ​നാ​ട്ടി​ല്‍ ക്രി​ക്ക​റ്റ് ടൂ​റി​സം പു​തി​യ ആ​ശ​യ​ത്തി​നാ​ണ് ത​യാ​റെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2500 കോ​ടി​യോ​ളം നി​ക്ഷേ​പം വ​രു​ന്ന മ​റ്റൊ​രു പ​ദ്ധ​തി​യു​ടെ പി​ന്ന​ണി പ്ര​വ​ര്‍ത്ത​നങ്ങ​ള്‍ക്കാ​യി ബ്രാ​ന്‍ഡ് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ര്‍ത്തീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച മോ​റി​ക്കാ​പ്പ് റി​സോ​ര്‍ട്ട്, നി​ല​വി​ല്‍ വ​യ​നാ​ട്ടി​ലെ മി​ക​ച്ച ആ​ഡം​ബ​ര റി​സോ​ര്‍ട്ടു​ക​ളി​ലൊ​ന്നാ​ണ്. 

Tags:    
News Summary - 'Moricap' with investment plans of 160 crores in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.