വില്ലനായി മൊബൈൽ ഫോൺ: എട്ടു മാസത്തിനിടെ ജീവനൊടുക്കിയത് 12 കുട്ടികൾ

മാനന്തവാടി: കോവിഡ് മൂലം ഓൺലൈൻ പഠനത്തിലേക്ക് വഴിമാറിയതോടെ മൊബൈൽ ഫോണുകൾ വില്ലനാകുന്നു. എട്ടു മാസത്തിനിടെ ജില്ലയിൽ ആത്മഹത്യ ചെയ്തത് 12 കുട്ടികൾ.

ഇതിൽ എല്ലാവരും 15 വയസ്സിൽ താഴെയുള്ളവർ. ബുധനാഴ്ച ഏഴാം ക്ലാസ് വിദ്യാർഥിനി തൊണ്ടർനാട് പാലേരി സ്വദേശി ആൻ മരിയ തൂങ്ങിമരിച്ചിരുന്നു. 2019ൽ ആറു കുട്ടികളാണ് മരിച്ചത്.

മൊബൈൽ നെറ്റ് റീചാർജ് ചെയ്തുകൊടുക്കാത്തതി​െൻറയും മൊബൈൽ വാങ്ങി നൽകാത്തതി​െൻറയും പേരിൽ ആത്മഹത്യ നടന്നതായി പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ കുട്ടികളുടെ ആത്മഹത്യ ഗൗരവപൂർവം അന്വേഷിക്കാൻ പൊലീസ് നടപടി തുടങ്ങി.

ചൈൽഡ് ലൈനുമായി സഹകരിച്ച് വിദ്യാഭ്യാസ വകുപ്പി​െൻറ സഹായത്തോടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ പഞ്ചായത്ത് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും കൗൺസലിങ് നൽകാനാണ് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ നിരവധി വിദ്യാർഥികൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായി രക്ഷിതാക്കൾതന്നെ സമ്മതിക്കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.