കൽപറ്റ: മുന്‍വൈരാഗ്യത്താല്‍ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവും 50000 രൂപ പിഴയും. കോളേരി വളാഞ്ചേരി മാങ്ങോട് വീട്ടില്‍ എം.ആര്. അഭിലാഷിനെയാണ് (41) കല്പറ്റ അഡീഷനല്‍ സെഷന്‍സ് ജഡ്ജി -രണ്ട് വി. അനസ് ശിക്ഷിച്ചത്. 2021 ആഗസ്റ്റ് 21ന് രാത്രിയാണ് സംഭവം. കോളേരി പൂതാടി തവളയാങ്കല്‍ വീട്ടില്‍ സജീവനാണ് ( 52)കൊല്ലപ്പെട്ടത്.
വളാഞ്ചേരിയില്വെച്ചാണ് സജീവനെ അഭിലാഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും 22ന് രാവിലെ മരിച്ചു. അന്നത്തെ നൂല്‍പ്പുഴ ഇന്‍സ്പെക്ടറായിരുന്ന ടി.സി. മുരുകനാണ് ആദ്യം അന്വേഷണം നടത്തിയത്. കേണിച്ചിറ ഇന്‍സ്പെക്ടറായിരുന്ന എസ്. സതീഷ് കുമാര്‍ തുടരന്വേഷണം നടത്തി. അന്നത്തെ കേണിച്ചിറ എസ്.ഐ പി.പി. റോയി അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.