പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: ഒരു ക്വിന്റലിന് മുകളില്‍ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. വട്ടത്തിമൂല കോളനിയിലെ കൃഷ്ണന്‍കുട്ടി(51) യെയാണ് കസ്റ്റഡിയിലെടുത്തത്.
ജില്ലാ പൊലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി രജികുമാറും, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, സുല്‍ത്താന്‍ ബത്തേരി എസ്.ഐ അബ്ബാസലിയും സംഘവും കൊളഗപ്പാറ വട്ടത്തിമൂലയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 48 പൊതികളിലായി സൂക്ഷിച്ച 102.650 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് പൊലീസിെന്റ പരിശോധന നടന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരുന്നതായി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.