ശി​ഹാ​ബ് ,ശാ​ക്കി​റ

ലക്കിടിയിൽ വൻ മയക്കുമരുന്ന് വേട്ട

കൽപറ്റ: വൈത്തിരി ലക്കിടി ഭാഗത്ത് കൽപറ്റ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 3.06 ഗ്രാം മെത്താഫിറ്റമിനുമായി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ വി.പി. മുഹമ്മദ് ശിഹാബ്, താമരശ്ശേരി തിരുവമ്പാടി എ.കെ. ശാക്കിറ (30) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് മുസ്തഫ, വൈശാഖ്, പ്രജീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ സിബിജ, പ്രിവന്റീവ് ഓഫിസർ ഡ്രൈവർ (ഗ്രേഡ്) അബ്ദുൽ റഹീം എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഇവർ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. 

Tags:    
News Summary - Massive drug bust in Lakkidi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.