1. കാട്ടുപോത്തി​െന വനപാലകർ പരിശോധിക്കുന്നു, 2. പിടിയിലായ മൊയ്​തു

കാട്ടുപോത്ത് വേട്ട; ഒരാൾ പിടിയിൽ

മാനന്തവാടി: കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പടിഞ്ഞാറത്തറ സ്വദേശി മൊയ്​തു (45) ആണ്​ പിടിയിലായത്​. വയനാട് വന്യജീവിസങ്കേതത്തിലെ തോൽപെട്ടി റേഞ്ചിലെ ബാവലി സെക്​ഷനിലെ അമ്പത്തിയെട്ടിലാണ് സംഭവം.

എട്ടു വയസ്സ്​​ വരുന്ന എട്ട് ക്വിൻറലോളം തൂക്കമുള്ള കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് ഇറച്ചിയാക്കുന്നതിനിടയിലാണ് തിങ്കളാഴ്ച പുലർച്ച ഏഴുപേരടുങ്ങുന്ന സംഘം വനംവകുപ്പി​െൻറ വലയിലാകുന്നത്. മറ്റു പ്രതികൾ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തുനിന്നും നാലു കത്തിയും ചാക്കുകളും ക​​ണ്ടെത്തി. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

ബാവലി പ്രധാന റോഡിൽനിന്ന് 50 മീറ്റർ മാറിയാണ് സംഭവം. അസി. വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽകുമാർ, ബേഗൂർ റേഞ്ച് ഓഫിസർ കെ. രാകേഷ്, ബാവലി ​െസക്​ഷൻ​ ഫോറസ്​റ്റർ കെ.എ. രാമകൃഷ്ണൻ, വാച്ചർമാരായ കെ.എ. കുഞ്ഞിരാമൻ, ശിവരാമൻ, ഡ്രൈവർ പി.കെ.ബിനീഷ്​, നജുമുദ്ദീൻ, ബീറ്റ്​ ഓഫിസർ ഗിരിജ, പി. നന്ദകുമാർ, പി.കെ. വിജേഷ് എന്നിവരാണ്​ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്​. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസി​െൻറ നേതൃത്വത്തിൽ കാട്ടുപോത്തി​െൻറ പോസ്​​റ്റ്​മോർട്ടം നടപടികൾ പൂർത്തിയാക്കി.

Tags:    
News Summary - Wild buffalo hunting; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.