മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് റോഡില്‍ മരക്കൊമ്പ് പൊട്ടിവീണ നിലയിൽ
മാനന്തവാടി: ഗവ. മെഡിക്കല്‍ കോളജ് റോഡിലും കൽപറ്റ ദേശീയ പാതയിലുമാണ് മരക്കൊമ്പ് പൊട്ടിവീണത്മാനന്തവാടി: ഗവ. മെഡിക്കല്‍ കോളജ് റോഡില്‍ മരക്കൊമ്പ് പൊട്ടിവീണു. അപകടം ഒഴിവായത് തലനാരിഴക്ക്. ഞായറാഴ്ച രാവിലെ ആറോടെ മാനന്തവാടി ഗവ. യു.പി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള പ്ലാവിന്റെ വലിയ കൊമ്പാണ് റോഡിലേക്ക് പൊട്ടി വീണത്. മെഡിക്കല്‍ കോളജിലേക്കും മറ്റുമായി ദിനംപ്രതി നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്.
മാനന്തവാടി അഗ്നിരക്ഷ സേനയെത്തിയാണ് മരക്കൊമ്പ് മാറ്റി ഗതാഗതം സുഗമമാക്കിയത്. അസി. സ്റ്റേഷന് ഓഫിസര്‍ ടി. സുരേഷ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ കെ.എ. സനൂപ്, ടി. ബിനീഷ് ബേബി, കെ.ആര്. രഞ്ജിത്ത്, കെ. സുധീഷ് എന്നിവരും മാനന്തവാടി ഗവ. യു.പി സ്കൂള്‍ പി.ടി.എ പ്രസിഡന്റ് എ.കെ. റൈഷാദും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ദേശീയ പാതയിൽ മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. കൽപറ്റ വെള്ളാരംകുന്നിനടുത്തുള്ള വളവിലാണ് പ്ലാവിന്റെ വലിയ കൊമ്പ് പൊട്ടിവീണത്. ഞായാറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മരക്കൊമ്പ് റോഡിൽ വീണതോടെ ഇരുഭാഗത്ത് നിന്നുമുള്ള വാഹന ഗതാഗതം മുടങ്ങി.
കൽപറ്റയിൽനിന്നും അഗ്നിരക്ഷാസേനയെത്തി ഒരു ഭാഗത്തെ കൊമ്പ് മുറിച്ചുമാറ്റി വൺവേയായി വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. പിന്നീട് ഒരു മണിക്കൂർ കൊണ്ട് മരക്കൊമ്പ് പൂർണമായും നീക്കം ചെയ്തശേഷമാണ് ഗതാഗത തടസം നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.