മാനന്തവാടി സി.പി.എമ്മിൽ വീണ്ടും വിഭാഗീയത

മാ​ന​ന്ത​വാ​ടി: നീ​ണ്ട ഇ​ട​വേ​ള​ക്കു​​ശേ​ഷം മാ​ന​ന്ത​വാ​ടി​യി​ലെ സി.​പി.​എ​മ്മി​ൽ വീ​ണ്ടും വി​ഭാ​ഗീ​യ​ത ത​ല​പൊ​ക്കു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി തി​ങ്ക​ളാ​ഴ്ച അ​മ്പു​കു​ത്തി സെ​ന്റ് തോ​മ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം ശി​ൽ​പ​ശാ​ല മാ​ന​ന്ത​വാ​ടി ലോ​ക്ക​ലി​ലെ ഏ​താ​നും അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു.

ഏ​ഴു പേ​രാ​ണ് ബ​ഹി​ഷ്ക​രി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഇ​തി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. നി​ല​വി​ലെ ലോ​ക്ക​ൽ നേ​തൃ​ത്വ​ത്തോ​ടു​ള്ള മാ​സ​ങ്ങ​ളാ​യു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത​യാ​ണ് ബ​ഹി​ഷ്ക​ര​ണ​ത്തി​ൽ എ​ത്തി​ച്ച​ത്. ജി​ല്ല നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗം ബ​ഹി​ഷ്ക​രി​ച്ച ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​നം ജി​ല്ല നേ​തൃ​ത്വം ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്.

അ​തേ​സ​മ​യം, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കെ ഉ​യ​ർ​ന്ന വി​ഭാ​ഗീ​യ​ത നേ​തൃ​ത്വ​ത്തി​ന് വ​ലി​യ ത​ല​വേ​ദ​ന​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നു​മു​മ്പ് 2000-2005 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ സി.​പി.​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത്. മാ​ലി​ന്യ​പ്ര​ശ്നം ഉ​യ​ർ​ത്തി​യാ​ണ് സി.​പി.​എം ഭ​ര​ണ​ത്തി​നെ​തി​രെ ജ​ന​കീ​യ മു​ന്ന​ണി ഉ​ണ്ടാ​ക്കി ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്തി​ച്ച​ത്.

ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി പി​ന്നീ​ട് വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റു​ക​യും ചെ​യ്തു.

Tags:    
News Summary - Sectarianism again in Mananthavadi CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.