ആദണ്ടയിൽ കടുവയെ പിടിക്കാൻ വനംവകുപ്പ് രണ്ടാമത്തെ കൂട് സ്ഥാപിക്കുന്നുb
മാനന്തവാടി: പനവല്ലിക്കാരുടെ ഉറക്കം കെടുത്തുന്ന കടുവയെ വലയിലാക്കാൻ വനംവകുപ്പ് രണ്ടാമത്തെ കൂടും സ്ഥാപിച്ചു. ആദണ്ടയിലാണ് വെള്ളിയാഴ്ച നാലു മണിയോടെ കൂട് സ്ഥാപിച്ചത്.
മുമ്പ് കടുവയെ പിടിക്കാൻ കൂടുവെച്ചതിന്റെ സമീപത്തായണ് രണ്ടാമത്തെ കൂടും സ്ഥാപിച്ചത്. മുമ്പ് കടുവ ആക്രമണമുണ്ടായ ആദണ്ടയിൽ സ്ഥാപിച്ച കൂട്ടിൽ ജൂൺ 23ന് കടുവ അകപ്പെട്ടിരുന്നു. പനവല്ലിയും സമീപ പ്രദേശങ്ങളിലും ഒന്നിൽക്കൂടുതൽ കടുവകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടാമത്തെ കൂടും സ്ഥാപിച്ചത്.
ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.എസ്. ദീപയും നോർത്ത് വയനാട് ഡി.എഫ്.ഒ. മാർട്ടിൻ ലോവലും വെള്ളിയാഴ്ച സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി. റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ. രാകേഷ്, രമ്യ രാഘവൻ, കെ. ഹാഷിഫ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി. അബ്ദുൾ ഗഫൂർ, ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം നേതൃത്വം നൽകി. കഴിഞ്ഞദിവസങ്ങളിൽ ആദണ്ടയിലെ വാഴേപ്പറമ്പിൽ കുര്യന്റെയും പാറയ്ക്കൽ ശശിയുടെയും വീടുകളിൽ കടുവയെത്തിയിരുന്നു.
ശശിയുടെ വീട്ടിലെ പട്ടിക്കൂട് തകർത്ത കടുവ കുര്യന്റെ വീട്ടിലെ കൂട് തകർക്കാൻ ശ്രമിച്ചിരുന്നു. ഇവരുടെ വീടിന് സമീപത്തുള്ള വട്ടക്കണ്ണിയിൽ സജിയുടെ വീടിനോട് ചോർന്നാണ് പുതിയ കൂട് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.