ഗതാഗതക്കുരുക്കിലായ മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരം
മാനന്തവാടി: നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷം. യാത്രക്കാർ ദുരിതത്തിൽ. മാനന്തവാടി ബസ് സ്റ്റാൻഡ് മുതൽ കോടതി ജങ്ഷൻ വരെയുള്ള ഭാഗത്ത് ട്രാഫിക് ബ്ലോക്ക് പതിവായി മാറിയിരിക്കുന്നു. ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് കാരണം ബ്ലോക്ക് തുടർക്കഥയായ ഭാഗത്ത് യാതൊരു നിയന്ത്രണവുമില്ലാത്ത നിരവധി ഓട്ടോറിക്ഷകൾ റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുകയാണ്.
കൂടാതെ ടൂറിസ്റ്റ് ടാക്സികൾ പാർക്ക് ചെയ്യുന്നതും യാത്രക്കാർക്കും സ്കൂൾ വാഹനങ്ങൾക്കും ആംബുലൻസുകൾക്കും പ്രതിസന്ധി സൃഷ്ടിക്കുകയും സമയനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. കോടതി സമുച്ചയം, മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ഓഫിസ്, പൊലീസ് സ്റ്റേഷൻ, ട്രഷറി, ട്രൈബൽ ഓഫിസ് തുടങ്ങി നിരവധി സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന ഭാഗത്ത് നിരന്തരമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ജനങ്ങളുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
വിഷയത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടും ഗതാഗത ഉപദേശക സമിതി അധികൃതരോ പൊലീസോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ഗതാഗത ഉപദേശക സമിതി യോഗം ചേർന്നിട്ടും കാലങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.