ജോ​ബി

ആദിവാസി ഷോക്കേറ്റ് മരിച്ച സംഭവം: സ്ഥലമുടമ അറസ്റ്റിൽ

മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി വ​യ​ലി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്ഥ​ല​മു​ട​മ അ​റ​സ്റ്റി​ൽ. ചെ​റൂ​ർ അ​ണ്ണി കോ​ള​നി​യി​ലെ കു​ളി​യ​ൻ (രാ​ജ​ൻ-50) ആ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. കു​ളി​യ​നെ ഷോ​ക്കേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന്റെ ഉ​ട​മ കു​റു​ക്ക​ൻ​മൂ​ല ചെ​റൂ​ർ ക​രി​മ്പ​നാ​ക്കു​ഴി ജോ​ബി (44)യെയാണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 14ന് ​രാ​വി​ലെ​യാ​ണ് ജോ​ബി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ൽ കു​ളി​യ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തോ​ട്ട​ത്തി​ൽ സ്ഥാ​പി​ച്ച വേ​ലി​യി​ൽ നി​ന്നു​ള്ള ഷോ​ക്കേ​റ്റാ​ണ് കു​ളി​യ​ൻ മ​രി​ച്ച​തെ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ലും പി​ന്നീ​ടു​ള്ള പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലും വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ത് വ​ന്യ​ജീ​വി​ക​ളെ അ​പാ​യ​പ്പെ​ടു​ത്താ​നാ​യി നി​ർ​മി​ച്ച​താ​ണോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച വേ​ലി​യി​ൽ എ.​സി വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട​താ​ണ് കു​ളി​യ​ൻ ഷോ​ക്കേ​റ്റു മ​രി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്. ജോ​ബി​യെ മാ​ന​ന്ത​വാ​ടി എ​സ്.​എം.​എ​സ് കോ​ട​തി ജ​ഡ്‌​ജി പി.​ടി. പ്ര​കാ​ശ​ൻ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Land owner arrested in the case of death of a tribal due to electrocution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.