മാനന്തവാടി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ട കുറുവ ടൂറിസം കേന്ദ്രം ദുരുപയോഗം ചെയ്ത ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്കി.കുറുവ ഡി.ടി.പി.സി കേന്ദ്രത്തിലെ ആറ് ജീവനക്കാരോടാണ് ഡി.എം.സി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കുറുവ കേന്ദ്രത്തിനുള്ളിലെ ഓഫിസില്‍ ശീട്ടുകളിക്കുന്നതിെൻറയും ഓഫിസിന് പുറത്ത് മദ്യക്കുപ്പികള്‍ കൂട്ടിയിരിക്കുന്നതിെൻറയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. താല്‍ക്കാലിക ജീവനക്കാരുള്പ്പെടെയുള്ളവരോടാണ് സംഭവം സംബന്ധിച്ച് ആറ് ദിവസത്തിനകം വിശദീകരണം നല്‍കാനാവശ്യപ്പെട്ടത്. വിശദീകരണം ലഭിച്ചശേഷം ഡി.എം.സി തുടര്‍നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.