പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കു​ന്ന മോ​ർ​ച്ച​റി​ക്ക് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ളും

മൃ​ത​ദേ​ഹം ക​യ​റ്റാ​ൻ നി​ർ​ത്തി​യി​ട്ട ആം​ബു​ല​ൻ​സു​ക​ളും

വേ​ഗ​ത്തി​ലാ​ക്കി പോ​സ്റ്റ്മോ​ർ​ട്ടം; മാ​തൃ​ക​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ്

മാ​ന​ന്ത​വാ​ടി: വ​യ​നാ​ടി​നെ ന​ടു​ക്കി​യ വാ​ഹ​ന ദു​ര​ന്ത​ത്തി​ൽ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ഇ​ട​പെ​ട​ലും മാ​തൃ​കാ​പ​ര​മാ​യി. ക​ണ്ണോ​ത്ത് മ​ല​യി​ൽ ജീ​പ്പ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ​വ​രെ​യും കൊ​ണ്ട് പാ​ഞ്ഞെ​ത്തി​യ​പ്പോ​ൾ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു. ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ ഒ​രു​ക്കി നി​ർ​ത്തി​യ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക​ട​ക്കം മാ​റ്റാ​ൻ സാ​ധി​ച്ചു.

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 യോ​ടെ​യാ​ണ് പോ​സ്റ്റു​മാ​ർ​ട്ടം തു​ട​ങ്ങി​യ​ത്. ഡോ​ക്ട​ർ​മാ​രാ​യ കെ. ​കൃ​ഷ്ണ​കു​മാ​ർ, എം. ​രോ​ഹി​ത്, എ​സ്. അ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ന്ന​ത്. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ചി​ട്ട​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ നാ​ലു മ​ണി​ക്കൂ​ർ കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​ഹാ​യി​ച്ചു.

Tags:    
News Summary - Kannothmala Jeep accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.