മാ​ന​ന്ത​വാ​ടി-​ത​വി​ഞ്ഞാ​ൽ -വാ​ളാ​ട്- പേ​ര്യ

റോ​ഡി​ൽ ക​ഴ​ക്കോ​ട്ടൂ​രി​ൽ റോ​ഡി​ന് വി​ള്ള​ൽ വീ​ണ നി​ല​യി​ൽ

കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയ റോഡിൽ വിള്ളൽ

മാ​ന​ന്ത​വാ​ടി: കോ​ടി​ക​ൾ മു​ട​ക്കി ടാ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡി​ൽ വി​ള്ള​ൽ. മാ​ന​ന്ത​വാ​ടി-​ത​വി​ഞ്ഞാ​ൽ- കു​ള​ത്താ​ട- വാ​ളാ​ട്- പേ​രി​യ റോ​ഡി​ലെ മു​തി​രേ​രി ക​ഴ​ക്കൂ​ട്ടോ​രാ​ണ് റോ​ഡി​ന്റെ ന​ടു​വി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി. ക​ന​ത്ത മ​ഴ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചെ​റി​യ രീ​തി​യി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച വി​ള്ള​ൽ കൂ​ടു​ത​ലാ​യ​തോ​ടെ റോ​ഡി​ന്റെ ഒ​രു ഭാ​ഗം ത​ള്ളി​പോ​കാ​നു​ള്ള സാ​ധ്യ​ത​യേ​റി.

വ​യ​ലി​ൽ എ​ട്ട് മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ മ​ണ്ണി​ട്ട് നി​റ​ച്ച് അ​തി​ന് മു​ക​ളി​ലാ​ണ് ടാ​റി​ങ് ന​ട​ത്തി​യ​ത്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. 102 കോ​ടി രൂ​പ ചി​ല​വി​ൽ ഒ​ന്ന​ര വ​ർ​ഷം​കൊ​ണ്ട് പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന ക​രാ​റി​ൽ 2021 ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ടാ​റി​ങ് പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്. ഇ​തി​നോ​ട​കം എ​സ്റ്റി​മേ​റ്റ് തു​ക 130 കോ​ടി ക​ഴി​ഞ്ഞു. ഇ​നി​യും പ​ല സ്ഥ​ല​ത്തും ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​നു​ണ്ട്. അ​തി​ന് പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

Tags:    
News Summary - Cracks in road completed at a cost of crores of rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.