മുഫീദയുടെ മരണം;പ്രതിഷേധം ശക്തമാവുമ്പോഴും പ്രതികൾ പിടിയിലാവുന്നില്ല


മ​ര​ണ​ത്തി​ന് മു​മ്പു​ള്ള മൊ​ഴി മ​റ​യാ​ക്കു​ന്ന​താ​യി പ​രാ​തി

വെ​ള്ള​മു​ണ്ട: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ തീപ്പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പു​ലി​ക്കാ​ട് ക​ണ്ടി​യി​ല്‍ പൊ​യി​ല്‍ മ​ഫീ​ദ(50)​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ക​ന​ക്കു​മ്പോ​ഴും വ​ല​യി​ലാ​വാ​തെ പ്ര​തി​ക​ൾ. മ​ര​ണ​ത്തി​ന് മു​മ്പ് മ​ഫീ​ദ പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി മ​റ​യാ​ക്കി പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. വി​വി​ധ സം​ഘ​ട​ന​ക​ൾ ഇ​തി​ന​കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട് . ഭ​ര​ണക​ക്ഷി​യി​ലെ സി.​പി.​ഐ ആ​ക്ഷ​ൻ ക​മ്മി​റ്റി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ര​ണ്ട് മാ​സം മു​മ്പ് രാ​ത്രി​സ​മ​യ​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ര്‍ മ​ഫീ​ദ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി ഉ​യ​ര്‍ന്നി​രു​ന്നു. അ​ന്ന് ത​ന്നെ​യാ​ണ് ഇ​വ​രെ തീ​പ്പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ര​ണ​ശേ​ഷം മ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് കേ​സ് ഒ​തു​ക്കിത്തീർ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ങ്ങ​ൾ വ്യാ​പ​ക​മാ​വു​മ്പോ​ഴും, സം​ഭ​വ ശേ​ഷം മ​ഫീ​ദ ന​ൽ​കി​യ മൊ​ഴി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്.

അ​ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണ​മു​യ​ർ​ത്താ​ൻ മ​ഫീ​ദ ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, പ​രാ​തി​യു​ണ്ടാ​യി​രു​ന്നെ​ന്ന് മ​ക്ക​ളും പ​റ​യു​ന്നു. ഇ​തി​ന്റെ രേ​ഖ​ക​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ്രാ​ദേ​ശി​ക സി.​പി.​എം നേ​തൃ​ത്വ​ത്തി​നെ​തി​രെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ​പ്ര​തി​ക​ളെ എ​​ത്ര​യും പെ​ട്ടെ​ന്ന് നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags:    
News Summary - Mafeeda's death; the accused are not caught even as the protest gets stronger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.