Representational Image
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവ്
ഗൂഡല്ലൂർ: ആരോഗ്യനില മോശമായ 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മധ്യവയസ്കന് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ചുമത്തി. മസിനഗുഡിയിലെ മണിയെയാണ്(51) ഊട്ടി മഹിളാ കോടതി ശിക്ഷിച്ചത്. ഇരയായ പെൺകുട്ടിക്ക് 10ലക്ഷം രൂപ ആശ്വാസ ധനമായി സർക്കാർ നൽകാൻ ഉത്തരവായി. ഗൂഡല്ലൂർ വനിതാ വിഭാഗം സർക്കിൾ ഇൻസ്പെക്ടർ സുശീലയുടെ നേതൃത്വത്തിലുള്ള പൊലീസാണ് 2022 ഫെബ്രുവരി മാസം കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച ഊട്ടി മഹിളാ കോടതിയാണ് വിധി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.