മുജീബ് റഹ്മാൻ
തലപ്പുഴ: സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് കഠിന തടവും പിഴയും. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ കാവുങ്ങൽ നമ്പിലത്ത് വീട്ടിൽ മുജീബ് റഹ്മാനെയാണ് (50) ഒമ്പത് വർഷം കഠിന തടവിനും 50000 രൂപ പിഴയൊടുക്കാനും കൽപറ്റ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്.
2019 ഡിസംബറിൽ തവിഞ്ഞാൽ 43ാം മൈലിൽ ബസ് കാത്തുനിൽക്കുകയായിരുന്ന സ്ത്രീയെ ലിഫ്റ്റ് കൊടുക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി ബലമായി തട്ടിക്കൊണ്ടുപോയി പെപ്പർ സ്പ്രേ പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന കേസിലാണ് വിധി.
രക്ഷപ്പെടാനായി കാറിൽനിന്നു ചാടിയ അതിജീവിതയെ പുറകെ വന്ന ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷൻ പരിധികളിൽ കൊലപാതകമടക്കം 49ഓളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.
അന്നത്തെ തലപ്പുഴ സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പി.ജെ. ജിമ്മിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.