കൽപറ്റ: ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വയനാട് വികസന പാക്കേജിന്റെ ഭാഗമായി 62 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ അനുമതി ലഭിച്ചു.
വിവിധ മേഖലകളിൽനിന്ന് തിരഞ്ഞെടുത്ത 70 പദ്ധതികൾക്കാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ജില്ല വികസന കോൺക്ലേവ് മുഖേനയും വിവിധ വകുപ്പുകളിലൂടെയും ലഭ്യമായ 200 കോടിയോളം രൂപയുടെ പദ്ധതികളിൽനിന്ന് വിവിധ തലങ്ങളിലുള്ള സൂക്ഷ്മ പരിശോധനയിലൂടെ ജില്ലയുടെ ഏറ്റവും അത്യാവശ്യമായയ 75 പദ്ധതികളാണ് സർക്കാരിന് സമർപ്പിച്ചിരുന്നത്. ഇവയിൽ 70 എണ്ണത്തിന് അംഗീകാരം ലഭിച്ചു.
ഇപ്പോൾ അംഗീകാരം ലഭിച്ച 62 കോടി രൂപയുടെ 70 പദ്ധതികൾക്ക് ഒരാഴ്ചക്കുള്ളിൽ ജില്ലതല ഭരണാനുമതി നൽകി പെട്ടെന്ന് നിർവഹണം ആരംഭിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.
മരിയനാട് പുനരധിവാസ പദ്ധതിയിലുൾപ്പെട്ട തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനായി വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയ അഞ്ചു കോടി രൂപയുടെ പ്രത്യേക പദ്ധതിയും നടപ്പിലാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണുള്ളത്.
ഇത് കൂടി ഉൾപ്പെടുമ്പോൾ വയനാട് വികസന പാക്കേജിൽ ആകെ 67 കോടി രൂപയുടെ പദ്ധതികൾക്കാണ് ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ സർക്കാര്‍ അംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.