കണിയാമ്പറ്റ കല്ലന്‍ചിറയിലെ കൃഷിയിടം

പരമ്പരാഗത നെല്ലിനങ്ങൾ; പരീക്ഷണ കൃഷിയുമായി സ്വാമിനാഥന്‍ ഫൗണ്ടേഷന്‍

കല്‍പറ്റ: ഉൽപാദനക്കുറവുമൂലം തനതു നെല്ലിനങ്ങളുടെ കൃഷിയില്‍നിന്നു പരമ്പരാഗത കര്‍ഷകര്‍ അകലുന്നതിനു പരിഹാരം കാണാന്‍ പങ്കാളിത്താധിഷ്ഠിത പരീക്ഷണ കൃഷിയുമായി പുത്തൂര്‍വയൽ എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ നിലയം. പാരമ്പര്യ നെല്ലിനങ്ങളുടെ ഉൽപാദന വര്‍ധന ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ഒരു വര്‍ഷം മുമ്പു തുടങ്ങിയ പരീക്ഷണകൃഷിയുടെ രണ്ടാം ഘട്ടം കണിയാമ്പറ്റ പഞ്ചായത്തിലെ കല്ലന്‍ചിറയില്‍ കെ.എന്‍.അനില്‍ കുമാറി​െൻറ 60 സെൻറില്‍ തുടങ്ങിയതായി ഗവേഷണ നിലയത്തിലെ അഗ്രികള്‍ചറല്‍ സയൻറിസ്​റ്റ്​ ഡോ. ഷെല്ലി മേരി കോശി, ​െഡവലപ്‌മെൻറ്​ അസോസിയറ്റ് പി. വിപിന്‍ദാസ് എന്നിവര്‍ പറഞ്ഞു. തൊണ്ടി, അടുക്കന്‍, വെളിയന്‍, ചോമാല, ചെന്താടി, ജീരകശാല, ഗന്ധകശാല, മുള്ളന്‍കയ്മ, കല്ലടിയാരന്‍ നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്.

പാരമ്പര്യ നെല്‍കർഷകരുടെ അറിവും കാര്‍ഷിക ശാസ്ത്ര വിജ്ഞാനവും സംയോജിപ്പിച്ചാണ് പരീക്ഷണം.തിരഞ്ഞെടുത്ത പാടത്തു ഒറ്റഞാര്‍ കൃഷിയാണ് നടത്തുന്നത്. 10-12 ദിവസം പ്രായമുള്ള ഞാര്‍ 25-30 സെൻറി മീറ്റര്‍ അകലം പാലിച്ചാണ് നടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.