ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ. എം ഷെഫ്റിൻ വിശ്വനാഥന്റെ വീട് സന്ദർശിച്ചപ്പോൾ

വിശ്വനാഥ​െൻറ കൊലപാതകം; ഫ്രറ്റേണിറ്റി മൂവ്മെന്റ് ലോങ് മാർച്ച്‌ നടത്തും

കൽപറ്റ: മോഷണക്കുറ്റം ആരോപിച്ചു ആൾക്കൂട്ടം വിചാരണ നടത്തുകയും വംശീയമായി അധിക്ഷേപിക്കുകയും പിന്നീട് മരണപെട്ട നിലയിൽ കാണപ്പെടുകയും ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെ കേസ് ആട്ടിമറിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ ലോങ് മാർച്ച്‌ നടത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്റിൻ. വിശ്വനാഥന്റെ വീട് സംസ്ഥാന പ്രസിഡന്റ് കെ. എം ഷെഫ്റിൻ, സംസ്ഥാന ജനറൽ സെക്രട്ടറി തഷ് രീഫ് കെ. പി, ജില്ല പ്രസിഡന്റ് ലത്തീഫ് പി എച്ച് എന്നിവർ വിശ്വനാഥന്റെ വീട് സന്ദർശിച്ചു.മാർച്ച്‌ 8 ബുധനാഴ്ച വിശ്വനാഥന്റെ വീട്ടിൽ നിന്നും ആരംഭിച്ചു വയനാട് കളക്ടറേറ്റിലേക്ക് നടത്തുന്ന ലോങ് മാർച്ചിൽ വിശ്വനാഥന്റെ കുടുംബാംഗങ്ങൾ ഉൾപ്പടെ നിരവധി പോരാളികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ചികിത്സക്ക് എത്തിയ വിശ്വനാഥനെ മോഷണ കുറ്റം ആരോപിച്ചു സെക്യൂരിറ്റി ജീവനക്കാർ അടക്കം വിചാരണ നടത്തുകയും പിന്നീട് മരണപ്പെട്ട നിലയിൽ കാണപ്പെടുകയും ചെയ്യുക ആയിരുന്നു. മരണത്തെകുറിച്ച് ബന്ധുക്കൾ അടക്കം ആദ്യഘട്ടത്തിൽ തന്നെ ദുരൂഹത ഉന്നയിച്ചിരുന്നു. എന്നാൽ പോലീസ് കേസെടുക്കാൻ പോലും ആദ്യ ഘട്ടത്തിൽ സന്നദ്ധമായിരുന്നില്ല. അട്രോസിറ്റി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്താതെ കേസെടുത്ത പോലീസിന്റെ നടപടിയിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.

സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ ഇടതുസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. അട്ടപ്പടിയിലെ മധുവിന്റ കേസിൽ ഉൾപ്പടെ ആദിവാസികൾ നീതിക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന വിവിധ കേസുകളിൽ സംഭവിക്കുന്നത് പോലെ വിശ്വനാഥൻറെ കേസിൽ സംഭവിക്കാതിരിക്കാൻ പൊതുസമൂഹത്തിന്റെ ജാഗ്രത അനിവാര്യമണെന്നും കെ. എം ഷെഫ്റിൻ കൂട്ടിചേർത്തു.

Tags:    
News Summary - The fraternity movement will hold a long march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.