കൽപറ്റ: തദ്ദേശതെരഞ്ഞെടുപ്പ് ജില്ലയിൽ കൊടുമ്പിരി കൊള്ളുമ്പോൾ വയനാട് ജില്ല പഞ്ചായത്തിൽ ഒരു കാര്യം ഉറപ്പാണ്. അവിടെ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുക ഒരു വനിതയായിരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്കുള്ള പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്പറേഷൻ എന്നിവയുടെയും അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സ്ത്രീ സംവരണമായത്. വിവിധ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണ് പ്രഖ്യാപിച്ചത്.
വയനാട് ജില്ലയിൽ അധ്യക്ഷസ്ഥാനം പട്ടികജാതി സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ സ്ത്രീ, പട്ടികവര്‍ഗം, സ്ത്രീ എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇവ:
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
1. മുട്ടിൽ -പട്ടികജാതി
2. തിരുനെല്ലി -പട്ടികവര്‍ഗ സ്ത്രീ
3. നൂൽപ്പുഴ -പട്ടികവര്‍ഗ സ്ത്രീ
4. വൈത്തിരി -പട്ടികവര്‍ഗം
5. മൂപ്പൈനാട് -പട്ടികവര്‍ഗം
6. പനമരം -പട്ടികവര്‍ഗം
7. വെള്ളമുണ്ട -സ്ത്രീ
8. എടവക -സ്ത്രീ
9. മീനങ്ങാടി -സ്ത്രീ
10. തരിയോട് -സ്ത്രീ
11. മേപ്പാടി -സ്ത്രീ
12. കോട്ടത്തറ -സ്ത്രീ
13. പറഞ്ഞാറത്തറ -സ്ത്രീ
14. പുൽപ്പള്ളി -സ്ത്രീ
15. മുള്ളൻകൊല്ലി -സ്ത്രീ
ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ്
1. മാനന്തവാടി -പട്ടികവര്‍ഗ സ്ത്രീ
2. സുൽത്താൻ ബത്തേരി -സ്ത്രീ
ജില്ല പഞ്ചായത്ത് പ്രസിഡന്റ്
1. വയനാട് -സ്ത്രീ
മുനിസിപ്പാലിറ്റി അധ്യക്ഷൻ
1. കൽപ്പറ്റ -പട്ടികവര്‍ഗം
2. സുൽത്താൻ ബത്തേരി -സ്ത്രീ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.