വെള്ളമുണ്ട എ.യു.പി സ്കൂൾ നിയമന വിവാദം: പ്രചരണം അടിസ്ഥാനരഹിതം -സി.പി.എം

കൽപറ്റ: വെള്ളമുണ്ട എ.യു.പി സ്‌കൂളിലെ താല്‍കാലിക അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല നേതൃത്വത്തിനെതിരെ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവും ആണെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു.

സി.പി.എം ജില്ല സെക്രട്ടറിയുടെ മകന് സ്ഥിരം നിയമനം നല്‍കുന്നു എന്ന് പറഞ്ഞാണ് ദുഷ്പ്രചരണം നടത്തുത്. വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ താല്‍കാലിക ഒഴിവ് വന്നപ്പോള്‍ അപേക്ഷിക്കുകയും നിയമനം ലഭിച്ചതുമാണ് ആക്ഷേപത്തിന് അടിസ്ഥാനം. എല്ലാ വിധത്തിലും അധ്യാപകനാവാനുള്ള യോഗ്യതയുള്ള ആളായിട്ടും ജില്ല സെക്രട്ടറിയുടെ മകനായി പോയി എന്ന ഒറ്റ കാരണത്താലാണ് ചില മാധ്യമങ്ങളടക്കം ദുരുദ്ദേശത്തോടെ അപവാദ പ്രചരണം നടത്തുന്നത്.

മറ്റ് സ്‌കൂളില്‍ നിന്ന് ഏതെങ്കിലും കുട്ടികളുടെ ടി.സി വെള്ളമുണ്ട എ.യു.പി സ്‌കൂളിലേക്ക് ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ രഞ്ജിത്തിന്റെ താല്‍കാലിക നിയമനവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത. താല്‍കാലിക നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം ശുദ്ധ അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

Tags:    
News Summary - Propaganda Baseless -CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.