പുഴമുടി പടവുരം കോളനിയിലേക്കുള്ള ചളി നിറഞ്ഞ മൺപാത

സഞ്ചരിക്കാൻ റോഡില്ല; ദുരിതം പേറി പുഴമുടി കോളനിക്കാർ

കൽപറ്റ: പുഴമുടി കോളനിക്കാരുടെ റോഡിനുള്ള കാത്തിരിപ്പ് നീളുന്നു. കൽപറ്റ നഗരസഭയിലെ പുഴമുടി തലയാരംകുന്ന്, അമ്പലക്കുന്ന്, പടപുരം കോളനിവാസികളാണ് റോഡില്ലാത്തതിനാൽ ഏറെ പ്രയാസപ്പെടുന്നത്.

മൂന്ന് കോളനികളായി നൂറോളം പണിയ കുടുംബങ്ങളാണ് താമസിക്കുന്നത്. നിലവിൽ സ്വകാര്യ വ്യക്തിയുടെ മൺപാതയിലൂടെയാണ് കുടുംബങ്ങൾ നടന്നുപോകുന്നത്. ഒന്നു മഴ പെയ്താൽ ഈ വഴി ചളിക്കുളമാകും. പ്രായമായവർ ഉൾപ്പെടെ ഏറെ പണിപ്പെട്ടാണ് കോളനിക്കു പുറത്തെത്തുന്നത്.

കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടായില്ല. ഈ ഭാഗത്തേക്ക് വാഹന സൗകര്യം ഇല്ലാത്തതിനാൽ പടപുരം കോളനിയിൽ നിന്ന് പ്രായമായ രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലെത്തിക്കണമെങ്കിൽ ചുമന്നുകൊണ്ടുവരണം. റോഡി​െൻറ നിർമാണം എത്രയുംവേഗം ആരംഭിക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് കോളനിവാസികൾ ആവശ്യപ്പെട്ടു.           

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.