സലിം പിച്ചൻ
കൽപറ്റ: സംസ്ഥാന ജൈവവൈവിധ്യ ബോർഡിെൻറ നാട്ടുശാസ്ത്രജ്ഞ പുരസ്കാരം സസ്യ ശാസ്ത്രജ്ഞൻ സലിം പിച്ചന്. മലബാർ മേഖലയിലെ ശാസ്ത്ര നീരിക്ഷണങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് പുരസ്കാരം. ശാസ്ത്ര നിരീക്ഷണങ്ങളിലും ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിലും സാമൂഹിക ഇതര മേഖലകളിലും പ്രവർത്തിച്ചു വരുകയാണ്. എം.എസ് സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ ജീവനക്കാരനാണ്. പശ്ചിമഘട്ടത്തിെൻറ മലബാർ മേഖലയിൽനിന്ന് അപൂർവ ഇന സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
പുതിയ കണ്ടുപിടിത്തങ്ങളും സസ്യ സമ്പത്തിനെ കുറിച്ച് നടത്തിയ പഠനങ്ങളും മുൻനിർത്തി ഒരു കൂട്ടം ശാസ്ത്രജ്ഞർ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന പേരില്ലാത്ത വന്യ ഓർക്കിഡ് വർഗത്തിൽപ്പെട്ട സസ്യത്തിന് 'സ്വിഡൻ ഫെഡിനില്ലാ സലിമീ' എന്ന പേര് നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ദേശീയ ഫോട്ടോഗ്രഫി അവാർഡും സംസ്ഥാന സർക്കാറിൻെറ യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്കാരം, വനം വകുപ്പിെൻറ വനമിത്ര പുരസ്കാരം, നെഹ്റു യുവകേന്ദ്രയുടെ യൂത്ത് അവാർഡ് എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.