മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ അറസ്​റ്റിൽ

 കല്‍പറ്റ: മാരക മയക്കുമരുന്നു ഗുളികകളും പാൻ മസാലയുമായി കൽപറ്റ സ്വദേശി അറസ്​റ്റിൽ. കല്‍പറ്റ റാട്ടക്കൊല്ലി കളപ്പറമ്പില്‍ കെ.പി. ഷാജിയാണ്​ (47) അറസ്​റ്റിലായത്. ജില്ല നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി. രജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പറ്റ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.എ. അഗസ്​റ്റിനും സംഘവും കല്‍പറ്റയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

120 അതിമാരക ലഹരി ഗുളികകളും 23 പാക്കറ്റ് ഹാന്‍സും കണ്ടെടുത്തു. 13620 രൂപയും കണ്ടെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.