അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും
അധികൃതർ നീക്കം ചെയ്യുന്നു
കൽപറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഫ്ലയിങ്-സ്റ്റാറ്റിക് സര്‍വെയലന്‍സ്- ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഓരോ നിയമസഭാ മണ്ഡലത്തിലും നാലു വീതം ഫ്ലയിങ് സ്ക്വാഡുകളാണ് പരിശോധനക്കുള്ളത്. കല്പറ്റ മണ്ഡലത്തില്‍ ആറും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ മൂന്ന് വീതം സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മൂന്ന് മണ്ഡലങ്ങളിലും ഒന്ന് വീതം ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ്-വിഡിയോ സര്‍വെയലന്‍സ്-വിഡിയോ വ്യൂയിങ് ടീമുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തുടര്‍ നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവ് നിരീക്ഷണം, വോട്ടര്‍മാര്‍ക്ക് പണം, മദ്യം, ലഹരി പദാർഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ നല്കി സ്വാധീനിക്കല്‍ എന്നിവ കണ്ടെത്തി തടയുകയാണ് സ്ക്വാഡുകളുടെ ചുമതല.
തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍/ സ്ഥാനാർഥികള്‍ എന്നിവരുടെ പ്രചാരണ ചെലവുകളുമായി ബന്ധപ്പെട്ട പരാതികളും സ്ക്വാഡ് നിരീക്ഷിക്കും. വിഡിയോ സര്‍വെയ് ലന്‍സ് ടീമിന്റെ സഹായത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ റാലികള്‍, പൊതുയോഗങ്ങള്‍ മറ്റ് പ്രധാന ചെലവുകളുടെ വീഡിയോയും സംഘം നിരീക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.