മെഡിക്കൽ കോളജിന് സ്ഥലം പരിശോധിക്കാൻ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഉദ്യോഗസ്ഥർ
കൽപറ്റ: വയനാട് മെഡിക്കല്‍ കോളജിന് സ്ഥലം കണ്ടെത്താൻ വീണ്ടും ഉദ്യോഗസ്ഥരുടെ ഭൂമി പരിശോധന. അഞ്ചുവർഷത്തിനിടെ കണ്ടെത്തിയ സ്ഥലങ്ങൾ വീണ്ടും പരിശോധിക്കുകയാണ്.
ഉടൻ ഭൂമി കണ്ടെത്തണമെന്നാണ് സർക്കാർ നിർദേശം. അനുയോജ്യമായ സ്ഥലത്തിന് ബുധനാഴ്ചയും ജില്ലയിൽ പരിശോധന തുടർന്നു. മാനന്തവാടി താലൂക്ക് പേരിയ വില്ലേജിലെ ബോയ്സ്ടൗണ്‍, വൈത്തിരി താലൂക്ക് ചുണ്ടേല്‍ വില്ലേജിലെ ചേലോട്, കോട്ടത്തറ വില്ലേജിലെ മടക്കിമല എന്നീ ഭൂമികളാണ് പരിശോധിക്കുന്നത്.
ഇതിനകം ചേലോട്ട് കണ്ടെത്തുകയും നിരവധി നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്ത സ്ഥലമടക്കം വീണ്ടും പരിശോധിക്കുന്നതിെൻറ കാരണം വ്യക്തമല്ല.
മേപ്പാടി അരപ്പറ്റയിലെ ഡി.എം. വിംസ് മെഡിക്കൽ കോളജ് വില നൽകി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം, കഴിഞ്ഞയാഴ്ച ഉപേക്ഷിച്ചതിനുപിന്നാലെയാണ് ഗവ. മെഡിക്കൽ കോളജ് കെട്ടിടങ്ങൾ നിർമിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജില്ല കലക്ടറും ഭൂമി പരിശോധന നടത്തുന്നത്. വിദഗ്ധ സമിതിയുടെ പരിശോധനക്കുശേഷം ജനുവരി 22ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.