കൽപറ്റ നഗരസഭ: യു.ഡി.എഫിൽ സീറ്റ് ധാരണ; എൽ.ഡി.എഫിൽ തീരുമാനമായില്ല

കൽപറ്റ: കൽപറ്റ മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫിൽ സീറ്റ് ധാരണയായി. കോൺഗ്രസ് 17 സീറ്റുകളിലും മുസ്​ലിം ലീഗ് 11 സീറ്റുകളിലും മത്സരിക്കും. കഴിഞ്ഞതവണ കോൺഗ്രസ് 14 സീറ്റുകളിലും ലീഗ് ഒമ്പത് സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. യു.ഡി.എഫ് സഖ്യത്തിൽ മത്സരിച്ച എൽ.ജെ.ഡി എൽ.ഡി.എഫിലേക്ക് പോയതോടെ ഒഴിവുന്ന അഞ്ചു സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസും രണ്ടെണ്ണം ലീഗും പങ്കിട്ടെടുത്തു. അതേസമയം, എൽ.ഡി.എഫ് ഇതുവരെ സീറ്റുകളിൽ ധാരണയിലെത്തിയിട്ടില്ല. രണ്ടുദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

നഗരസഭയിൽ 28 വാർഡുകളാണുള്ളത്. നഗരസഭകളുടെ ചെയർമാൻ പദവി നിർണയ നറുക്കെടുപ്പ് പൂർത്തിയായതിനുശേഷം മാത്രമേ കോൺഗ്രസും ലീഗും മത്സരിക്കുന്ന വാർഡുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. ഇരുപാർട്ടികളും കഴിഞ്ഞതവണ മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും മത്സരിച്ചേക്കും. കൂടാതെ, എൽ.ജെ.ഡി മത്സരിച്ച സീറ്റുകളിൽ വിജയസാധ്യത കണക്കിലെടുത്തായിരിക്കും ആരു മത്സരിക്കണമെന്ന് തീരുമാനിക്കുക. നേരത്തെ മത്സരിച്ച ഏതാനും വാർഡുകൾ പരസ്പരം കൈമാറാനും സാധ്യതയുണ്ട്. യു.ഡി.എഫ് വാർഡ് യോഗങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിൽ ഒന്നിലധികം സ്ഥാനാർഥികൾ രംഗത്തുള്ള വാർഡുകളിൽ സമവായമില്ലെങ്കിൽ കെ.പി.സി.സി നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതി ചർച്ച നടത്തി തീരുമാനമെടുക്കും. ലീഗിൽ മൂന്നുതവണ മത്സരിച്ചവർക്ക്​ സീറ്റുണ്ടാവില്ല.

എൽ.ജെ.ഡിക്ക് വിട്ടുകൊടുക്കുന്ന സീറ്റുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് എൽ.ഡി.എഫ് ധാരണയിലെത്താൻ വൈകുന്നത്. കഴിഞ്ഞതവണ സി.പി.എം 24 സീറ്റികളിലും സി.പി.ഐ മൂന്നു സീറ്റിലും ഒരു സീറ്റിൽ മാത്യു ടി. തോമസി​െൻറ ജെ.ഡി.എസുമാണ് മത്സരിച്ചിരുന്നത്. എൽ.ജെ.ഡി അഞ്ചു സീറ്റുകൾ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സി.പി.ഐയുടെ ഒരു സീറ്റ് ഉൾപ്പെടെ നാലു സീറ്റുകൾ നൽകാനാണ് സി.പി.എം ആലോചിക്കുന്നത്. സി.പി.എം 22 സീറ്റിലും മത്സരിച്ചേക്കും. അന്തിമതീരുമാനം രണ്ടുദിവസത്തിനകം അറിയാനാകും. 2015ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയെങ്കിലും പാതിയിൽ എൽ.ജെ.ഡി അംഗങ്ങളുടെയും കോൺഗ്രസ് വിമത അംഗത്തി െൻറയും പിന്തുണയോടെ നഗരസഭ ഭരണം എൽ.ഡി.എഫ്​ തിരിച്ചുപിടിച്ചു.

Tags:    
News Summary - Kalpetta Municipal Corporation: UDF reached into seat agreement; No decision was taken in the LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.