ഏ​കീ​കൃ​ത ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് വി​ത​ര​ണം

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി

മു​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കല്‍പറ്റ ജനറല്‍ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

കല്‍പറ്റ: കല്‍പറ്റ ജനറല്‍ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള യു.എച്ച് ഐഡി (ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍) കാര്‍ഡ് വിതരണം ആരംഭിച്ചു. ഇനി മുതല്‍ ആശുപത്രിയിലെ ഒ.പിയില്‍ വരുന്നവര്‍ യു.എച്ച്.ഐഡി കാര്‍ഡ് കൈപ്പറ്റുന്നതിനായി ആധാര്‍ കാര്‍ഡ് കൊണ്ടുവരണം. കാര്‍ഡിന്റെ ഫീസായി രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പത്തു രൂപ അടക്കുകയും വേണം.

യു.എച്ച്.ഐഡി കാര്‍ഡ് വാര്‍ഡ് തല വിതരണോദ്ഘാടനം കല്‍പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ. പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കല്‍പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ സ്വാഗതം പറഞ്ഞു.

കല്‍പറ്റ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ടി. ഐസക്, കൗണ്‍സിലര്‍ മണി, എ. കെ. സുരേന്ദ്രന്‍, ഇ-ഹെല്‍ത്ത് ജില്ല പ്രോജക്ട് എന്‍ജിനീയര്‍ ഷിന്റോ എന്നിവര്‍ സംസാരിച്ചു.ഹെല്‍ത്ത് കേരള സംവിധാനം നടപ്പാക്കുന്നതിന്റെ രണ്ടാം ഘട്ടമായാണ് യു.എച്ച്.ഐഡി കാര്‍ഡ് വിതരണം ചെയ്യുന്നത്. ആരോഗ്യം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കുന്നതിലൂടെ സമയലാഭവും രോഗീസൗഹൃദ ചികിത്സാ സൗകര്യവുമാണ് ലക്ഷ്യമിടുന്നത്. യു.എച്ച്.ഐഡി കാര്‍ഡ് ലഭിച്ച ഏതൊരാള്‍ക്കും തുടര്‍ ചികിത്സയും ആശുപത്രി സേവനങ്ങളും എളുപ്പത്തിൽ ലഭിക്കും.

Tags:    
News Summary - Kalpatta General Hospital to e-health system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.