മരുന്നിന് ഗുണനിലവാരമില്ലെന്നത് അടിസ്ഥാനരഹിതം; ഫാർമാഫെഡ്

കൽപറ്റ: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകൾ ഗുണനിലവാരം ഇല്ലെന്ന പ്രചരണം തെറ്റാണെന്ന് ഫാർമാഫെഡ് ഭാരവാഹികൾ പറഞ്ഞു. കെ.എസ്.ഡി.പിയിൽ നിർമിക്കുന്നതും അല്ലാത്തതുമായ 284 ഓളം മരുന്നുകളാണ് സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നത്.

കേരളാ മെഡിക്കൽ സർവിസ് കോർപറേഷൻ വഴിയാണ് മരുന്നുകൾ വിതരണത്തിൽ എത്തുന്നത്. നിലവാരം ഇല്ലാത്ത ഒരു മരുന്നും രോഗികൾക്ക് നൽകേണ്ട സ്ഥിതിയുണ്ടാകില്ല. കോന്നിയിൽ ലബോറട്ടറിയുടെ പ്രവർത്തനം ആരംഭിച്ചതിനാൽ മരുന്നുകളുടെ ഗുണനിലവാര പരിശോധന വേഗത്തിലായിട്ടുണ്ട്.

കണ്ണൂരിൽ തുടങ്ങാൻ പോകുന്ന ലബോറട്ടറിയുടെ നിർമാണം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഫാർമാഫെഡ് സംസ്ഥാന ഭാരവാഹികളായ ടി. മുബീർ, ജിനു ജയൻ, എം. ദർവേഷ്, ജീസ് വര്ഗീസ് എന്നിവർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - It is founded that the medicine has no quality-Pharmafed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.