നെ​ന്മേ​നി വ​യ​ലി​ൽ ഞാ​റു ന​ടു​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

ക​ൽ​പ​റ്റ: തൊ​​ഴി​ലാ​ളി ക്ഷാ​മ​ത്താ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട​ൻ വ​യ​ലേ​ല​ക​ളി​ൽ നാ​ട​ൻ​പാട്ടി​ന്റെ ഈ​ര​ടി​ക​ൾ കേ​ൾ​ക്കാ​താ​യെ​ങ്കി​ലും ബം​ഗാ​ളി പാ​ട്ടു​ക​ളു​ടെ താ​ളം മു​റു​കി. വ​യ​ലു​ക​ളി​ൽ പ​ണി​ക്ക് ആ​​ളു​ക​ളെ കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​യ​ലി​ലി​റ​ങ്ങു​ന്ന​ത്. മു​മ്പ് വ​യ​ലു​ക​ളി​ൽ നി​ര​നി​ര​യാ​യി കു​നി​ഞ്ഞു നി​ന്നു ഒ​രേ താ​ള​ത്തി​ൽ ഞാ​റു ന​ട്ടി​രു​ന്ന സ്ത്രീ​ക​ൾ​ക്ക് പ​ക​രം അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ പു​രു​ഷ​ന്മാ​രാ​ണ് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​ർ, ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ഏ​ജ​ന്റു​മാ​ർ വ​ഴി നാ​ട്ടി​ക്ക് ആ​ളു​ക​ൾ എ​ത്തി​യി​രു​ന്ന​ത്. ഇ​പ്രാ​വ​ശ്യം അ​വി​ടെ കൃ​ഷി സ​മ​യ​മാ​യ​തു​​ക്കൊ​ണ്ട് ആ​ളെ കി​ട്ടി​യി​ല്ല. പ​ക​രം പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നാ​ണ് ആ​ളു​ക​ളെ​ത്തി​യ​ത്.

നെ​ന്മേ​നി, നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ട​ങ്ങ​ളി​ൽ ഞാ​റു ന​ടാ​ൻ പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ൽ നി​ന്നാ​ണ് 35 പേ​ർ എ​ത്തി​യ​ത്. ഒ​രു ഏ​ക്ക​ർ പാ​ട​ത്ത് ഞാ​റു ന​ടു​ന്ന​തി​ന് 5,600 രൂ​പ​യാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കു​ന്ന​ത്.

പു​തു​ത​ല​മു​റ കൃ​ഷി​യെ മ​റ​ക്കു​ക​യും സ്ത്രീ​ക​ൾ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളു​മാ​യ​തോ​ടെ വ​യ​ലു​ക​ളി​ൽ തൊ​ഴി​ൽ ചെ​യ്യാ​ൻ ആ​ളെ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​യി. തൊ​ഴി​ലാ​ളി ക്ഷാ​മം മൂ​ലം ക​ർ​ഷ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ത കൃ​ഷി​യി​ലേ​ക്ക് മാ​റി. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി വ​യ​ലു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ്പാ​കാ​ത്ത​താ​ണ് തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​ക്കു​ന്ന​ത്.

Tags:    
News Summary - In the fields of Wayanad Rhythm of Bengali songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.