കൽപറ്റ: ലഹരിയുടെ ഉപയോഗവും വ്യാപനവും തടയാൻ സംസ്ഥാന പൊലീസ് രൂപം നൽകിയ 'യോദ്ധാവ്' പദ്ധതിയിൽ പൊതുജനങ്ങൾക്കും പങ്കാളികളാവാം. പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ ശക്തമായ ലഹരിമരുന്ന് വേട്ടയും ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും ജില്ലയിൽ നടന്നുവരുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാടിനെ ലഹരി വിമുക്തമാക്കാൻ പൊതുജനങ്ങളുടെയും സഹായ സഹകരണങ്ങൾ തേടുകയാണ് പൊലീസ്.
ലഹരി വിൽപനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആന്റി നാർക്കോട്ടിക് ആർമിയുടെ വാട്സ്ആപ് നമ്പറായ 9995966666ലേക്ക് കൈമാറണമെന്ന് പൊലീസ് മേധാവി അഭ്യർഥിച്ചു. വിവരങ്ങൾ സുരക്ഷിതവും സ്വകാര്യവുമായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.