കൽപറ്റ: ജില്ലയില്‍ വരുന്ന മൂന്നു ദിവസങ്ങളില്‍ അതിശക്തമായ മഴ (ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍ ഉൾപ്പെടെ ദുരന്തസാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറിത്താമസിക്കണമെന്നും ജില്ല കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.
ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും പുഴകളോ തോടുകളോ മുറിച്ച് കടക്കാനോ പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്.
പൊതുസ്ഥലത്ത് അപകടഭീഷണിയിലുള്ള മരങ്ങള്‍, ശിഖരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇക്കാര്യം ബന്ധപ്പെട്ട വകുപ്പിനെ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണം. റിസോര്‍ട്ട്, ഹോംസ്റ്റേ ഉടമകള്‍ ഇവിടങ്ങളില്‍ താമസിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്കി ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കൽപറ്റ: ജില്ലയില്‍ വരുംദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജൂലൈ അഞ്ചു മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ ഡോ. രേണുരാജ് നിരോധനം ഏര്‍പ്പെടുത്തി.
എന്നാല്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞ എക്കലുകള്‍ നീക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള മണ്ണ് നീക്കാനും വിലക്കില്ല. ദുരന്ത നിവാരണ നിയമപ്രകാരമാണ് നിരോധന ഉത്തരവ്.
ടോള്‍ ഫ്രീ നമ്പര്‍ : 1077
കണ്ട്രോള് റൂം ജില്ലതലം - 04936 204151, 9562804151, 8078409770
സുല്‍ത്താന്‍ ബത്തേരി താലൂക്ക് - 04936 223355, 6238461385
മാനന്തവാടി താലൂക്ക് - 04935 241111, 9446637748
വൈത്തിരി താലൂക്ക് - 04936 256100, 8590842965
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.