ജപ്തി ഭീഷണി: കലക്ടറേറ്റ് പടിക്കൽ പ്രതീകാത്മക ആത്മഹത്യ 30ന്

കൽപറ്റ: പതിനായിരത്തിലധികം കർഷകർ ജപ്തി ഭീഷണി നേരിടുകയും ബാങ്കുകൾ സർഫാസി നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിൽ വയനാട്ടിൽ കർഷക ആത്മഹത്യ തിരിച്ചുവരാനുള്ള സാധ്യതകളിലേക്ക് മുന്നറിയിപ്പു നൽകി ജില്ല കലക്ടറേറ്റ് പടിക്കൽ പ്രതീകാത്മക ആത്മഹത്യ നടത്തും.

കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 30ന് രാവിലെ 11നാണ് പ്രതീകാത്മക ആത്മഹത്യ നടത്തുക. ജില്ല നിർവാഹക സമിതി യോഗത്തിൽ പ്രസിഡന്റ് പി.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വയനാട് പാക്കേജിൽ കർഷകരുടെ കടം എഴുതിത്തള്ളൽ ഉൾപ്പെടുത്തുക, കർഷകർക്കെതിരെയുള്ള എല്ലാ നിയമ നടപടികളും നിർത്തിവെക്കുക, വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയായ കർഷകർക്കും കൃഷിനാശം സംഭവിച്ചവർക്കും മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതീകാത്മക ആത്മഹത്യ.

പി. പ്രഭാകരൻ നായർ, ഷാലിൻ ജോർജ്, എം.ജി. മനോജ്, അഡ്വ. പി.കെ. നാരായണൻ, പി.പി. വിനോയ്, ബേബി പിണക്കാട്ടുപറമ്പിൽ, ദേവദാസ് വാഴക്കണ്ടി, റിനീഷ് അബ്രഹാം, സജി കാപ്പംകുഴി, ജോണി ചന്ദനവേലി, കെ.സി. മാണി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Threat of confiscation: Collectorate reading Symbolic suicide on the 30th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.