കല്പറ്റ: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലടക്കാനുള്ള ശ്രമത്തിനെതിരെ ഡി.സി.സിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച എസ്.പി ഓഫിസ് മാര്‍ച്ചും മണിപ്പൂര്‍ കലാപത്തില്‍ ദുരിതം അനുഭവിക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യവുമായി ആറിന് ഉപവാസസമരവും നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
എസ്.പി ഓഫിസ് മാര്‍ച്ച് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി കൽപറ്റയിൽ നടത്തുന്ന ഉപവാസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.
ആറിന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ഉപവാസമിരിക്കും. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, അഡ്വ. ടി. സിദ്ദീഖ് എന്നിവർ ഉപവാസമിരിക്കും.
ഏഴ് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ പൊതുമുതല്‍ മുഴുവന്‍ കൊള്ളയടിച്ച് ബന്ധക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വീതംവെക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് മാറി. പിണറായി പറയുന്നത് അനുസരിച്ച് സംസാരിക്കാനും പ്രവര്‍ത്തിക്കാനും മാത്രമുള്ളയാളാണ് സി.പി.എം സംസ്ഥാന സെക്രട്ടറി. മണിപ്പൂർ സംഘർഷത്തിൽ 108 പേരോളം മരിച്ചിട്ടും സ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറായില്ല. എന്നാൽ, സമാധാനത്തിന്റെ ദൂതുമായി രാഹുൽ ഗാന്ധിയാണ് സ്ഥലത്തെത്തി ദുരിതം പേറുന്നവരുടെ കണ്ണീരൊപ്പിയത്. മണിപ്പൂർ നിവാസികളെ കേൾക്കാനോ, കാണാനോ തയാറാകാതെ പ്രധാനമന്ത്രി വിദേശത്തേക്ക് പോകുകയാണ് ചെയ്തത്. രണ്ട് മാസമായി സർക്കാറിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഗവർണറും മൗനത്തിലാണെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ, നേതാക്കളായ കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, എം.എ. ജോസഫ്, ബിനു തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.