കൽപറ്റ: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയെന്ന സംരഭത്തെ മാർകിസ്റ്റു പാർട്ടികൾ കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയപ്പോലെ പിച്ചിച്ചീന്തി നശിപ്പിച്ചെന്ന് ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ. സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ 108 കോടി രൂപയുടെ അഴിമതി നടന്നതായി ഉദ്യോഗസ്ഥർ തന്നെ പറയുന്നു. കുടുംബശ്രീക്കാരോടും സഹകരണ ജീവനക്കാരിൽ നിന്നും സർക്കാറിൽനിന്നുമടക്കം ലഭിച്ച കോടിക്കണക്കിന് രൂപയെ സംബന്ധിച്ച് കണക്കില്ല.
രണ്ട് മാസമായി ജോലി ചെയ്യുന്നവർക്ക് ശമ്പളമില്ല. നിലവിൽ സ്ഥാപനം പൂട്ടിക്കിടക്കുകയാണ്. അടിയന്തരമായി ബന്ധപ്പെട്ടവർ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ തയാറാകണം. സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തി അഴിമതി നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇനിയും സൊസൈറ്റിക്ക് ഖജനാവിൽ നിന്നും ജനങ്ങളുടെ നികുതിപ്പണം നൽകാനാണ് സർക്കാർ നീക്കമെങ്കിൽ കോൺഗ്രസ് അതിനെ എതിർക്കും. പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.