കൽപറ്റ: വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ തെക്കുംതറയില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്.ഡി നമ്പര്‍ 88ല്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഗുരുതര ക്രമക്കേടുകളെ തുടര്‍ന്ന് റേഷൻ കടയുടെ അംഗീകാരം താല്‍ക്കാലികമായി സസ്പെൻഡ് ചെയ്തു.
കട തൊട്ടടുത്തുള്ള എ.ആര്.ഡി നമ്പര്‍ 59ഉമായി അറ്റാച്ച് ചെയ്ത് നടത്തുന്നതാണെന്നും എ.ആര്.ഡി നമ്പര്‍ 88ല്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതേ കടയില്‍നിന്ന് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.