എസ്.എസ്.എൽ.സി പരീക്ഷക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന അധ്യാപകർ. മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂളിൽനിന്നുള്ള കാഴ്ച
കൽപറ്റ: എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ജില്ലയിലെ 11,766 വിദ്യാർഥികൾ വ്യാഴാഴ്ച പരീക്ഷ ഹാളിലേക്ക്. 10,100 വിദ്യാർഥികൾ ഹയർ സെക്കൻഡറി പരീക്ഷയും എഴുതും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും പരീക്ഷ.
രാവിലെയും ഉച്ചക്കുശേഷവുമായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനുകളായിരുന്ന സ്കൂളുകളെല്ലാം ഒറ്റദിനംകൊണ്ട് പരീക്ഷക്കായി തയാറാക്കിയിട്ടുണ്ട്. അധ്യാപകരും പി.ടി.എയും ഒന്നിച്ച് പ്രവർത്തിച്ചു. ക്ലാസ് മുറികൾ അണുമുക്തമാക്കി. ബെഞ്ചും ഡെസ്കും ക്രമീകരിച്ചു. ഡെസ്കുകളിൽ വിദ്യാർഥികളുടെ രജിസ്േട്രഷൻ നമ്പറുകളും രേഖപ്പെടുത്തി.
കോവിഡിൽ സ്കൂൾ തുറക്കാൻ കഴിയാതിരുന്നതിനാൽ ഓൺലൈൻ വഴിയായിരുന്നു പഠനം. ശാരീരിക അകലം പാലിച്ചാണ് വിദ്യാർഥികളെ പരീക്ഷക്കിരുത്തുക. ശരീരോഷ്മാവ് പരിശോധിച്ചാണ് പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുക. കൈകൾ അണുമുക്തമാക്കാൻ സാനിറ്റൈസറും വെള്ളവും ഉണ്ടാകും. ആരോഗ്യപ്രവർത്തകർ എല്ലാ സ്കൂളുകളിലുമുണ്ടാകും. തെർമോമീറ്റർ ഉൾപ്പെടെയുള്ളവയും സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.