വൈത്തിരി: സ്വാതന്ത്ര സമര സേനാനി പാലക്കാട് പട്ടഞ്ചേരി പുത്തൻ വീട്ടിൽ നാരായണ മേനോൻ്റെ മകളായ വിജയ ലക്ഷ്മി അമ്മയെ വനിതാ ദിനത്തിൽ ആദരിച്ച് വയനാട് ജനമൈത്രി പൊലീസ്. പാലക്കാട്ടുകാരിയായ വിജയ ലക്ഷ്മി അമ്മ ഇപ്പോൾ പൊഴുതന ആനൊത്താണ് താമസം.
1961ൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പാലക്കാട് സന്ദർശിച്ചപ്പോൾ ആ വേദിയിൽ അച്ഛൻ പഠിപ്പിച്ച കവിത വിദ്യാർത്ഥിനിയായ വിജയലക്ഷ്മി ചൊല്ലുകയും വേദിയിൽവെച്ചു തന്നെ നെഹ്‌റു അഭിനന്ദിക്കുകയും ചെയ്തിരുന്നു. 76 വയസുള്ള വിജയലക്ഷ്മി അമ്മ ഭർത്താവ് സാംബശിവൻ നായർക്കൊപ്പം ആനോത്ത് മകന്റെ വീട്ടിലാണ് താമസം.
ലോകവനിത ദിനത്തിൽ വയനാട് ജനമൈത്രി പൊലീസ് എം.കെ വിജയ, ജനമൈത്രി വയനാട് ജില്ല അസി.നോഡൽ ഓഫീസർ കെ.എം ശശിധരൻ, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ നന്ദകുമാർ, റഫീഖ്, മഹിത, ബിനീഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.